歌词
ആ... ആ... ഓ... ഓ...
ശലഭമഴ പെയ്യുമീ വാടിയില് പൂക്കളില്
വനലതകളിലാടുവാന് പാടുവാന് മോഹമായ്
ശിലാതലശയ്യയില് അരുവിയായ് നുരയുമാവേഗം
പുതുമഴയിലെ നറുമണം നുകരുമാവേശം
പടരാനീ വനികയാകെ
കുളിരൊളിയില് തളിരിലയായ് അടിമുടി മാറി
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി...
ശലഭമഴ പെയ്യുമീ വാടിയില് പൂക്കളില്
വനലതകളിലാടുവാന് പാടുവാന് മോഹമായ്...
ദിവാനിശ വേളകള് പിണയുന്നൊരീ നിറസന്ധ്യയില്
നിലാവിതൾ വീണ നീലാകാശമായ് ഞാന് മാറവേ...
ദിവാനിശ വേളകള് പിണയുന്നൊരീ നിറസന്ധ്യയില്
നിലാവിതൾ വീണ നീലാകാശമായ് ഞാന് മാറവേ...
എന് ജീവനിലുണരുവാന് ...നിന് സൌരഭമറിയുവാന്
ഉണരാമിനി ...വിടാരാമൊരു മലരായ് ഞാനീ
ആമോദപ്പൂന്തേനുള്ളിൽ ചൂടുവാന് .
രതോന്മദ ലഹരിയില് ചുഴികളില് വിളയുമാ മൌനം
മിഴിയിണയിലെ തിരകളില് മറിയുമാ നാണം
പടരാനീ പ്രകൃതിയാകെ...
കുളിരൊളിയില് തളിരിലയായ് അടിമുടി മാറി
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി...
专辑信息