歌曲 / 歌词

Ee Thazhvara

Listen on Apple Music

歌词

ഈ താഴ്വര പാടും പൂന്തെന്നലിന്നീണം
പൊൻ താരകൾ മേലെ ആലോലം
മാമല തൂമഞ്ഞല പുൽകി
തേൻചില്ലകൾ കാത്തു
ഈ പൊൻമുളംകൂട്ടിൽ രാപ്പാടികൾ
എന്നിലെ ഞാനോ നിന്നിലെ ഞാനോ
വിണ്ണിലെ നേരോ ആരാവോ
മണ്ണിലെ ജന്മം പൊൻചിറകേകി
താനേ മറയുകയോ
ഈ താഴ്വര പാടും പൂന്തെന്നലിന്നീണം
പൊൻ താരകൾ മേലെ ആലോലം
വഴികൾ കനലെരിയും ചടുല നടനമതി-
ലകലെ അതിരുകളിൽ പൊരുതി അതിരനവൻ
അകലെ മലമുകളിലെരിയും കതിരവനായ്
പടരും പകലൊളിയായ് തകരും ഇരുളലകൾ
അലയും മുകിലലകൾ പൊഴിയും മഴയിഴയായ് അണിയും
മലരുകളോ നിറവിൻ മലനിരകൾ
ഉയരും ജീവനിലെ വീറിൻ തരുണ രണം
ഒഴുകും അരുവികളായ് പാറും പറവകളായ്
കഴുകൻ ചിറകടികൾ പതിയെ കൊടുമുടിയിൽ
എതിരെ അതിരനവൻ കരുതി കാവലുമായ്
കിളികൾ തരുനിരയിൽ പാടും പൂങ്കുഴലിൽ
തിരകൾ മേലെയൊരാൾ പ്രഭയിലണയുകയായ്
വരവായ്
അതിരൻ!!