歌曲 / 歌词

Neerpalunkukal

Listen on Apple Music

歌词

നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
അകലെയകലെ എവിടെയോ
നോവിൻ അല ഞൊറിഞ്ഞുവോ
നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
നീലമേഘമേ നിൻ്റെയുള്ളിലെ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീർക്കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിൻ കേഴും മനം
ഏതേതോ കനവിൻ്റെ കനിവിൻ്റെ തീരങ്ങളിൽ
നോവിൻ തിര ഞൊറിഞ്ഞുവോ
നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
രാക്കിനാവിൽ നീ യാത്രയാകയോ
നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായ് അലിയുന്നു നിൻ
ചിരിയുണ്ണുവാൻ കിളിമാനസം
ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
രാവിൻ മിഴി നനഞ്ഞുവോ
നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
ശാന്തമാകുമോ...