歌曲 / 歌词

Uyarum - From "June"

Listen on Apple Music

歌词

ഉയരും മഞ്ഞലയിൽ
മറയും ഇന്നലെകൾ
ഒരു പൂക്കാലം പൊഴിയുമീ
ഇലകൾ
♪
മനസ്സിലീ ഓർമ്മകൾ
കുരുന്നുപൂക്കളായി വിടർന്നു നിന്നോ
അടർന്നൊരീ മോഹവും
കൊരുത്തു ചേർത്തുവോ നിറങ്ങളാലേ
♪
അറിയാതെ നെഞ്ചിൻ്റെ ഇഴകളിലാരോ
നെയ്ത പ്രിയമോലും ആ മുഖമൊന്നു കാണാനായ്
വിരുന്നു വരാനായ്
പിരിയാതെ പോയൊരാ വഴിത്താരിൽ
നിറയേ പൊഴിഞ്ഞൊരോർമ പൊൻമാരി തന്നിൽ
നനഞ്ഞു നീ
♪
തിരികേ മടങ്ങുന്നൊരലകളിലേ വെൺ
മൺതരികൾ പോലെ, ഓർമകളൂറി നിന്നില്ലേ
നിറഞ്ഞ നിലാവിൽ
പറയാതെ നിന്ന വാക്കിലെല്ലാമേ
അറിയാതെ പോയ തീരാമോഹങ്ങൾ നിന്നിൽ
കവിതയായ്