歌词
മഴ തുള്ളി തുള്ളി തുള്ളി
നൃത്തമാടിവരും വാനിൽ
വർഷ മേഘങ്ങൾ പീലി നീർത്തുന്നു
പ്രേമസംഗീതം പാടുന്നു
എന്നിൽ നിന്നിൽ
മോഹം ചേരും ചേരും ചേരും
♪
മേലെ മാനം ചേല മാറ്റിടുമ്പോൾ
താഴെ ഭൂമി ദാഹം കൊണ്ടിടുന്നു
നിന്നിൽ പ്രേമം വന്നു പൂവിടുമ്പോൾ
എന്നിൽ രാഗം മുത്തമിട്ടിടുന്നു
വരൂ, മാരിവില്ലിൻ പ്രഭ പോലെ മാനസത്തിൽ കുളിരേകാൻ
താമര മിഴിയിൽ നാണം ഒതുക്കും പെണ്ണെ
പ്രണയ പരാഗം കരളിൽ വിതറും കവിതേ
മഴ തുള്ളി തുള്ളി തുള്ളി
നൃത്തമാടിവരും വാനിൽ
വർഷ മേഘങ്ങൾ പീലി നീർത്തുന്നു
പ്രേമസംഗീതം പാടുന്നു
എന്നിൽ നിന്നിൽ
മോഹം ചേരും ചേരും ചേരും
♪
മണ്ണിൽ വർഷ ബിന്ദു വീണിടുമ്പോൾ
സ്നേഹധാര നെഞ്ചിലൂറിടുന്നു
സാഗരത്തിൽ ബിന്ദു ചേർന്നിടുമ്പോൾ
നമ്മിൽ പ്രേമ ഭാവം ഒത്തിടുന്നു
തരൂ... പ്രേമ മന്ത്രം ലയിച്ചീടും
സ്നേഹ ഗീതം ധനു മാസ
ചന്ദ്രിക പോലെ മന്ദഹസിക്കും പെണ്ണേ
കനകപതംഗച്ചിറകുകൾ തോൽക്കും അഴകേ
മഴ തുള്ളി തുള്ളി തുള്ളി
നൃത്തമാടിവരും വാനിൽ
വർഷ മേഘങ്ങൾ പീലി നീർത്തുന്നു
പ്രേമസംഗീതം പാടുന്നു
എന്നിൽ നിന്നിൽ
മോഹം ചേരും ചേരും ചേരും