歌词
ആരാധികേ, മഞ്ഞുതിരും വഴിയരികേ...
നാളേറെയായ് കാത്തുനിന്നു മിഴിനിറയേ...
നീയെങ്ങു പോകിലും
അകലേയ്ക്കു മായിലും
എന്നാശകൾ തൻ മൺതോണിയുമായ്
തുഴഞ്ഞരികേ ഞാൻ വരാം
എൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ...
നിന്നെയറിയാൻ ഉള്ളുനിറയാൻ
ഒഴുകിയൊഴുകി ഞാൻ
എന്നുമെന്നുമൊരു പുഴയായ്
ആരാധികേ...
♪
പിടയുന്നോരെൻ്റെ ജീവനിൽ
കിനാവു തന്ന കണ്മണി
നീയില്ലയെങ്കിലെന്നിലെ
പ്രകാശമില്ലിനി...
♪
മിഴിനീരു പെയ്ത മാരിയിൽ
കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ
എരിഞ്ഞ പൊൻതിരി
മനം പകുത്തു നൽകിടാം
കുറുമ്പു കൊണ്ടു മൂടിടാം
അടുത്തു വന്നിടാം കൊതിച്ചു നിന്നിടാം
വിരൽ കൊരുത്തിടാം സ്വയം മറന്നിടാം
ഈ ആശകൾ തൻ മൺതോണിയുമായ്
തുഴഞ്ഞകലേ പോയിടാം...
♪
എൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ...
നിന്നെയറിയാൻ ഉള്ളുനിറയാൻ
ഒഴുകിയൊഴുകി ഞാൻ
എന്നുമെന്നുമൊരു പുഴയായ്
ആരാധികേ...
മഞ്ഞുതിരും വഴിയരികേ...