歌词
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എൻ്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എൻ്റെ മനസ്സാകെ
ഈ നനവുമായ് കൂടെ ഓ... പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ...
♪
അന്തിവെയിൽ നാളം നിൻ്റെ ചിരി പോലെ മിന്നി വഴിനീളെ
പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരുശ്രുതിയതിൽ നിറയുകയോ
അന്തിവെയിൽ നാളം നിൻ്റെ ചിരി പോലെ മിന്നി വഴിനീളെ
♪
അന്തിവെയിൽ നാളം, നിൻ്റെ ചിരി പോലെ
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എൻ്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എൻ്റെ മനസ്സാകെ
ഈ നനവുമായ് കൂടെ ഓ... പോരൂ തിരകളേ
കടലറിയാതെ, കരയറിയാതെ ഓ...
മേലാകെ തോരാതെ തീരാതെ...