歌词
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ
♪
അവനെൻ്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതി ആശ്രയിപ്പാൻ
അവനെൻ്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതി ആശ്രയിപ്പാൻ
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ
♪
പകയെൻ്റെ കണികളിലും, പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപ മഴ പോൽ
പകയെൻ്റെ കണികളിലും, പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപ മഴ പോൽ
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ
♪
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനി പാരിടത്തിൽ
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനി പാരിടത്തിൽ
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ
♪
വലമിടം ആയിരങ്ങൾ വലിയവർ വീണാലും
വലയമായി നിന്നെന്നെ വല്ലഭൻ കാത്തീടുമേ
വലമിടം ആയിരങ്ങൾ വലിയവർ വീണാലും
വലയമായി നിന്നെന്നെ വല്ലഭൻ കാത്തീടുമേ
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ
♪
ആകുല വേളകളിൽ ആപത്തു നാളുകളിൽ
ആഗതനാം അരികിൽ ആശ്വസിപ്പിച്ചിടുവാൻ
ആകുല വേളകളിൽ ആപത്തു നാളുകളിൽ
ആഗതനാം അരികിൽ ആശ്വസിപ്പിച്ചിടുവാൻ
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ