歌词
തീ മിന്നൽ തിളങ്ങി
കാറ്റും കോളും തുടങ്ങി
നാടിനാകെ കാവലാകും വീരൻ മണ്ണിൽ ഇറങ്ങി
ദേ, കൺമുന്നിൽ പറന്നേ
കാറ്റിൻ കാക്ക കുരുന്നായ്
കൂട്ടമോടെ കേട്ടുനിന്ന് ഡിഷ്യൂം ഡിഷ്യൂം
♪
മഞ്ചാടി കാട്ടിനുള്ളിൽ പണ്ടൊരു നാളിൽ എത്തീ ഭീമൻ ഭീകരൻ
ഠോ ഠോ പൊട്ടും തോക്കിൽ വെന്തേ പാവം മിണ്ടാപ്രാണികൾ
വന്നാരൊരാൾ മായാവിയായ്
ഡിഷ്ക്യൂം ഡിഷ്ക്യൂം പൂശിയേ
വൻ പേരാലിന്റെ കൊമ്പിലായി ഊഞ്ഞാലാക്കിയേ
ഈ ഭൂമി കുലുങ്ങി, നടുങ്ങി, കറങ്ങീടുന്നു ചുറ്റും ചിറകിൽ
ഇരുട്ടിൽ മിനുങ്ങും മിന്നാമിന്നികൾ
ആവേശം ഇരമ്പി, തുളുമ്പി നുറുങ്ങീടുന്നു എല്ലിൽ പലതും
തമ്പുരാനും കൊമ്പനാനേം ഓടിത്തള്ളിയോ?